Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Home

Wayanad

പ​ട്ടി​ക​വ​ർ​ഗ കു​ടും​ബം ചോ​ർ​ന്നൊ​ലി​ക്കു​ന്ന കൂ​ര​യി​ൽ ന​ര​കി​ക്കു​ന്നു : കുടുംബത്തിൽ ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടിയും

സു​ൽ​ത്താ​ൻ ബ​ത്തേ​രി: രോ​ഗി​യാ​യ കു​ട്ടി​യെ​യെ​ങ്കി​ലും ക​ട്ടി​ലി​ൽ മ​ഴ ന​ന​യാ​തെ കി​ട​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്. എ​ന്തു​ചെ​യ്യാം. ചോ​ർ​ന്നൊ​ലി​ക്കാ​ത്ത വീ​ട് ഉ​ണ്ട​ങ്കി​ല​ല്ലേ ഇ​തു ന​ട​ക്കൂ.

വാ​സ​യോ​ഗ്യ​മാ​യ വീ​ട് സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ്-​നൂ​ൽ​പ്പു​ഴ മാ​റോ​ട് കാ​ട്ടു​നാ​യ്ക്ക ഉ​ന്ന​തി​യി​ലെ വെ​ള്ള​ന്‍റേ​താ​ണ് ഈ​വാ​ക്കു​ക​ൾ. ഭാ​ര്യ മാ​ച്ചി, മ​ക​ൾ ഓ​മ​ന, ഇ​വ​രു​ടെ ഓ​ട്ടി​സം ബാ​ധി​ച്ച 12 വ​യ​സു​ള്ള മ​ക​ൾ, ഓ​മ​ന​യു​ടെ സ​ഹോ​ദ​രി എ​ന്നി​ര​ട​ങ്ങു​ന്ന​താ​ണ് വെ​ള്ള​ന്‍റെ കു​ടു​ബം.

മ​ഴ​യ​ത്ത് ന​ന​ഞ്ഞൊ​ലി​ക്കു​ന്ന ഒ​റ്റ​മു​റി​ക്കൂ​ര​യി​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​രു​ടെ ജീ​വി​തം. ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക്ക് ത​ണു​പ്പ് അ​ധി​ക​മ​ടി​ച്ചാ​ൽ ബു​ദ്ധി​മു​ട്ടേ​റും. എ​ന്നി​ട്ടും കൂ​ര​യി​ൽ നി​ല​ത്തു പാ​യ വി​രി​ച്ചാ​ണ് കു​ട്ടി​യെ കി​ട​ത്തു​ന്ന​ത്.

വീ​ടി​ന് പ​ല​വ​ട്ടം അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ലെ​ന്ന് ഓ​മ​ന പ​റ​യു​ന്നു. മ​ക​ൾ രോ​ഗി​യാ​ണെ​ന്ന് ക​ണ്ട​തോ​ടെ ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച​താ​ണ് ഓ​മ​ന​യെ. അ​ധി​കാ​രി​ക​ൾ ത​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ലേ​ക്ക് ഇ​നി​യെ​ങ്കി​ലും ക​ണ്ണു​തു​റ​ക്ക​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ അ​പേ​ക്ഷ.

Latest News

Up